എന്താണ് ഇനി ചെയ്യേണ്ടത്??, വീണ്ടും സെഞ്ച്വറിയുമായി സർഫാസ്..
എന്താണ് ഇനി ചെയ്യേണ്ടത്??, വീണ്ടും സെഞ്ച്വറിയുമായി സർഫാസ്..
രഞ്ജി ട്രോഫിയിൽ മുംബൈ ഡൽഹിയേ നേരിടുകയാണ്. സർഫാസ് ബാറ്റിങ്ങിന് എത്തുമ്പോൾ മുംബൈ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ്. അവിടെ നിന്ന് ചായക്ക് പിരിയുമ്പോൾ മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ്.നിലവിൽ സെഞ്ച്വറി നേടിയ സർഫാസ് മുംബൈയേ മികച്ച സ്കോറിലേക്ക് നയിക്കുകയാണ്.
തന്റെ 13 മത്തെ ഫസ്റ്റ് ക്ലാസ്സ് സെഞ്ച്വറിയാണ് സർഫാസ് സ്വന്തമാക്കിയത്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50 ഇന്നിങ്സുകളിൽ കൂടുതൽ കളിച്ച താരങ്ങളിൽ ഏറ്റവും മികച്ച ആവറേജുള്ള രണ്ടാമത്തെ മാത്രം ബാറ്റസ്മാൻ. ഏറ്റവും മികച്ച ആവറേജുള്ളത് ഡോൺ ബ്രാഡ്മാൻ മാത്രം.കമന്ററിയിൽ നിന്ന് കേട്ടത് പോലെ ഈ കണക്കുകൾ വെറും തമാശയല്ല.
ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഇനി എന്താണ് അയാൾ തെളിയേക്കേണ്ടത് എന്ന് അറിയില്ല.സെഞ്ച്വറികൾ നേടി കൊണ്ട് തന്നെ അയാൾ താൻ ആരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഒരിക്കൽ എങ്കിൽ ഇന്ത്യൻ ടീമിലേക്ക് തെരെഞ്ഞെടുക്കപെടുമന്ന പ്രതീക്ഷയോടെ തന്നെ.
കൂടുതൽ ഡോമീസ്റ്റിക് ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page